"കുറുന്തോട്ടിക്കു വാതം പിടിക്കുക" എന്ന് ആലങ്കാരികം ആയി ആള്‍ക്കാര്‍ പ്രയോഗിക്കുന്ന ഒന്നാണല്ലോ.ഡോക്ടര്‍മാര്‍ക്ക് അസുഖം വരുമോ?ഇപ്പോള്‍ കേരളത്തില്‍ കുരുന്തോട്ടികള്‍ക്ക് വാതം പിടിപെട്ടു എന്ന് തന്നെ ആണ്,ഈ ഗണത്തില്‍ തന്നെ പെടുന്ന എനിക്കും തോന്നുനത്.
അസുഖം പഴയ വാതം അല്ല ..ജഗതി സിനിമയില്‍ പറയുന്നതു പോലെ ഈ അസുഖം ആര്‍ത്തി മൂത്ത് ഭ്രാന്ത് പിടിച്ചത് തന്നെ ആണെന്ന് തോന്നുന്നു.
രോഗം മറ്റൊന്നും അല്ല പ്രൈവറ്റ് പ്രാക്ടീസ് മൂത്ത് ഉണ്ടായ ആര്‍ത്തി മൂലം ഉള്ള ഭ്രാന്ത്..
വേതനം കൂട്ടാന്‍ വേണ്ടി ചെയ്ത സമരം ഒടുവില്‍ പല ഡോക്ടര്‍മാര്‍ക്കും വേദന ആണ് കൂട്ടിയത്.സര്‍ക്കാര്‍ ആവട്ടെ ഈ "ഭ്രാന്തിനു" പഴയ രീതിയില്‍ ഉള്ള ഒരു ഷോക്ക് ട്രീത്മെന്റ്റ് ആണ് കൊടുത്തത്. അത് മര്‍മ്മത്തില്‍ നോക്കി (പ്രൈവറ്റ് parts നു നേരെ ആണേലും സഹിച്ചേനെ പ്രൈവറ്റ് പ്രാക്ടീസ് നിട്ട് ഷോക്ക് കൊടുത്തത് പല ഡോക്ടര്‍മാര്‍ക്കും അസഹനീയം ആയി പോയി)
തീര്‍ച്ച ആയും പ്രൈവറ്റ് പ്രാക്ടീസ് ഒരു പ്രത്യേക സൌകര്യം തന്നെ ആയിരുന്നു രോഗിക്കും ,ഡോക്ടര്‍ ക്കും പക്ഷെ ഇപ്പോള്‍ ഈ നിരോധനത്തിന് പിന്തുണ ഉണ്ടാവാന്‍ കാര്യം ഇപ്പോളത്തെ വഴി പിഴച്ച പ്രാക്ടീസ് കള്‍ ആണെന്ന് എല്ലാരും സമ്മതിക്കും.
ഇന്നു വരെ KGMCTA യുടെ പ്രഖ്യാപിത നിലപാട് എങ്ങനെ എങ്ങിലും പ്രൈവറ്റ് പ്രാക്ടീസ് നിര്‍ത്തി തരണം എന്നായിരുന്നു!കാരണം ആരും ഒരിക്കലും പ്രതീക്ഷിച്ചില്ല അങ്ങനെ എളുപ്പന്നു അത് നിര്‍ത്താന്‍ പറ്റും എന്ന്. അത് പോലെ തന്നെ ഇപ്പോള്‍ ഉണ്ടായ സാലറി വര്‍ധന (ഇരട്ടിയോളം) അതും പ്രതീക്ഷിച്ചില്ല.ഇത്രെയും സമ്പളം തന്നിട്ട് തങ്ങള്‍ ആവശ്യപ്പെട്ടത് പോലെ പ്രൈവറ്റ് പ്രാക്ടീസ് "നിര്‍ത്തി "തന്നപ്പോള്‍ നാള്‍ ആള് കേള്‍ക്കെ എന്തേലും തിരിച്ചു പറയാന്‍ പറ്റുമോ?ഇങ്ങനെ ഉത്തരം മുട്ടി പോയി..അങ്ങനെ ഉത്തരം മുട്ടി പോയ അവസ്ഥയിലാണ് ചില മിടുക്കന്‍ മാരും മിടുക്കികളും ആയ അംഗങ്ങള്‍ ജനങ്ങളെയും സര്‍ക്കാറിനെയും കൊഞ്ഞനം കാണിക്കാന്‍ തുടങ്ങിയത് .
ഇപ്പോള്‍ അത് രാജി ഭീഷണി വരെ എത്തി നിക്കുന്നു.ഞാന്‍ ഇപ്പോള്‍ രാജി വെച്ചു കളയും എന്നുള്ള നിലയില്‍ പറഞ്ഞു പ്രച്ചരിപ്പിക്കുന്നതല്ലാതെ 2000 ത്തോളം ഡോക്ടര്‍മാര്‍ ഉള്ളതില്‍ ഒരാള്‍ മാത്രം ആണ് രാജിക്കത്ത് നല്കിയത് അത്രേ.രാജി വെക്കാന്‍ വേണ്ട സാധനങ്ങള്‍ ഒരു പേപ്പറും പെന്‍ ഉം മാത്രം ആണെന്ന് ഇരിക്കെ,എന്താണോ സാങ്കേതിക തടസ്സം?!ഇനിയിപ്പോള്‍ രാജി വെയ്ക്കുന്നതില്‍ PhD നേടിയ ആദര്‍ശ ധീരന്മാരുടെ ആരുടെ എങ്ങിലും അടുത്ത് ടുഷന് വിടണോ എന്തോ!
എന്തൊക്കെ നമ്പര്‍ കള്‍ ആണോ ഇനി ഗ്രേസിക്കുട്ടി തുടങ്ങിയ വികൃതികുട്ടികള്‍ കാണിക്കാന്‍ ഇരിക്കുന്നത്.ആദ്യം അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ പുറത്തു എന്ന് പറഞ്ഞതു പോലെ രോഗികളുടെ പുറത്തായിരുന്നു.വാര്‍ഡ് ഇല്‍ നിന്നു എല്ലാവരെയും പറഞ്ഞു വിട്ടു തുടര്‍ന്ന് ഓ പിയില്‍ നിന്നു ആരെയും അകത്തോട്ടു കയറ്റാതെ തടഞ്ഞു നിര്‍ത്തി.ഒന്നും പറയേണ്ട ഇതെല്ലം കോട്ടയം മെഡിക്കല്‍ കോളേജിലെ neurology വിഭാഗത്തില്‍ നടന്ന സംഭവങ്ങള്‍ ആണെന്ന് എല്ലാര്ക്കും അറിയാവുന്നതാണല്ലോ അതിനാല്‍ അതിനെ കുറിച്ചു വിസദീകരിക്കുന്നില്ല.എന്നാല്‍ ഇതിന്റെ പിന്നംപുരതുള്ള ചില കാര്യങ്ങള്‍ പറയാം.ഈ സംഭവവും ഈ ഡോക്ടറും ഒരു ഉദാഹരണം ആണ്..പല കാര്യങ്ങളുടെയും ഒരു കേസ് പഠനം നടത്താന്‍ പറ്റിയ ഉദാഹരണം തന്നെ.
പിന്നാം പുറ കഥകള്‍ പറയാം.
ശ്രീമതി ഗ്രേസി കുട്ടിയുടെ വികൃതികള്‍ ഞങ്ങള്‍ക്കും നാട്ടുകാര്‍ക്കും നന്നായി അറിയാം
അഹങ്കാരം തലയ്ക്കു പിടിച്ചാല്‍ അതിനു ആള്‍ രൂപം വെച്ചാല്‍ ..അതും
പെണ്ണിന്റെ രൂപം...(കൂടുതല്‍ വ്യക്തിപരം ആക്കാന്‍ ഉദ്ടെസിചിരുനില്ല പക്ഷെ പറഞ്ഞു കൊള്ളട്ടെ ഈ ഡോക്ടര്‍ക്ക് ഒരു മോന്‍ മാത്രം ആണ് ഉള്ളത് കേരളത്തിന് പുറത്താണ് പഠിക്കുന്നത്.വിവാഹ ബന്ധം വേര്‍പെടുത്തിയ ആള്‍ ആണ്,ആര്‍ക്കു വേണ്ടി ആണ് ഈ ധനസംബാദനം,ഇത്ര ആര്‍ത്തിയോടെ എന്ന് അറിയില്ല ഇതു ശരിക്കും ഒരു ഭ്രാന്ത് തന്നെ ആയിരിക്കാം).
മുന്‍പ് neuro സര്‍ജറിയില്‍ ഇത് പോലെ ഒരു രൂപം
ഉണ്ടായിരുന്നു ഡോക്ടര്‍ പുഷ്കല അവരുടെ കലയും രോഗികളുടെ പോക്കറ്റ് അടി
ആയിരുന്നു..പാവം ലോക്കല്‍ സഖാക്കള്‍ കഥ അറിയാതെ പ്രക്ഷോഭം നടത്തി താല്‍ക്കാലികം
ആയി നാടും കടത്തി അവരെ പക്ഷെ തിരികെ വന്നത് ഭര്‍ത്താവിനേം കൂടെ കൂടി
കോട്ടയത്തേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ചു കൊണ്ടാണ് (ഒരു
വര്‍ഷത്തിനുള്ളില്‍).Department Head ആയ ഭര്‍ത്താവിന്റെ കൂടെ ഒരു വര്ഷം അവിടെ
വന്നു ഒപ്പിട്ടു അടുത്ത വര്‍ഹം റിട്ടയര്‍ ചെയ്യ്യുമ്പോള്‍ തുടങ്ങുന്ന പ്രൈവറ്റ്
ഹോസ്പിടല്‍ കെട്ടിപ്പടുക്കുന്ന തിരക്കില്‍ ഒരു വര്‍ഷത്തേക്ക് ഒപ്പിടാന്‍
മാത്രം ആണ് പിന്നെ മെഡിക്കല്‍ കോളേജ് ഇല്‍ കേറിയത് ഒരു കണക്കിന് നോക്കിയാല്‍
രോഗികളുടെ സുകൃതം ഭര്‍ത്താവിന്റെ ഭേദ്യം മാത്രം സഹിച്ചാല്‍ മതിയല്ലോ.
എന്തായാലും neuro medicine വിഭാഗത്തിലേക്ക് തിരിച്ചു വരാം,മോളില്‍ പറഞ്ഞ കുട്ടി,കളി ആയിട്ടാണോ എന്തോ പ്രാക്ടീസ് ചെയ്തു മടുക്കുമ്പോള്‍ ഉള്ള നെരംബോകയിട്ടണോ എന്തോ
ഗ്രാമ പ്രദെസതു വീടിനു മുന്നില്‍ തന്നെ ഒരു മെഡിക്കല്‍ ഷോപ്പ് ഉം കൂടെ
ബിനാമി ആയിട്ട് തുടങ്ങിയിട്ടുണ്ട്.എന്താ ഇതിലിപ്പോ ലാഭം? ഡോക്ടര്മാര്‍ക്കെന്തിനാ
മെഡിക്കല്‍ ഷോപ്പ് ഇലെ പിച്ചക്കാസു എന്ന് ആലോചിച്ചു ഇരിക്കവേ ആണ്..
എന്‍റെ കുറച്ചു സുഹൃത്തുകള്‍ പറഞ്ഞത് ഒരു സംഭാഷണത്തില്‍ പറഞ്ഞതു "ഇങ്ങനെ ഒന്നും ഇരുന്നാല്‍ പോര ഉയര്‍ച്ച വേണേല്‍ മറ്റു എന്തേലും ബിസിനസ് കൂടി തുടങ്ങണം" എന്ന്..എന്‍റെ അത്ഭുതം മാറുന്നതിന്
മുന്‍പ് തന്നെ എന്താ അതിനു മാര്‍ഗം എന്നും സുഹൃത്ത് വിസദീകരിച്ചു.മെഡിക്കല്‍
ഷോപ്പ് ആണത്രേ ഏറ്റവും ലാഭകരം.paracetamol ഒരെണ്ണം വില്‍ക്കുമ്പോള്‍ ഉള്ള ലാഭവും
വിസദീകരിക്കുന്നത് കേട്ടു...അപ്പോള്‍ ആണ് മനസ്സിലാക്കിയത് ഞാന്‍ ഒക്കെ എത്ര
കൊല്ലം പുറകില്‍ ആണെന്ന്...കൂടെ ഇരിക്കുന്ന 1,2 പേര്‍ സ്ഥലം പോലും നോക്കി
കഴിഞ്ഞു അത്രേ.ഇങ്ങനെ പോവുന്നു ഡോക്ടര്‍ മാരുടെ പാരലല്‍ ബിസിനസ് മോഹങ്ങള്‍
എല്ലാം രോഗിയില്‍ തുടങ്ങുന്നു..രോഗങ്ങളാല്‍ വൃദ്ധി നേടുന്നു ..ഒരു ഗുനിയാ
സീസണ്‍ കൂടി വന്നാല്‍ എന്ന് ആഗ്രഹിക്കുന്നവര്‍ പോലും ഇവിടെ ഉണ്ട്.
പിന്നെ ഇത് എഴുതുമ്പോള്‍ ഈ ഡോക്ടറുടെ പുതിയ വിശേഷങ്ങള്‍ ഒക്കെ വാര്‍ത്തയില്‍
വരുന്നുണ്ട്.രാജി വെക്കും പോലും.ലീവ് എഴുതി കൊടുത്തിട്ട് അനുവദിച്ചു
കിട്ടുന്നതിനു മുന്‍പ് അനധികൃതം ആയി വീട്ടില്‍ ഇരിപ്പ് തുടങ്ങിയല്ലോ
.അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെ.വീടിനു മുന്നില്‍ രാജി വെച്ചു
എന്നു ബോര്‍ഡ് വെച്ചാണ് പ്രാക്ടീസ് ചെയ്തത്!
ഡോക്ടര്‍ ഗ്രേസിക്കുട്ടി പറയുന്നത് കേട്ടു പ്രാക്ടീസ് ചെയ്യുന്നത്
പോവുന്നത് ഓര്‍ത്തല്ല ജോലിഭാരം കൂടി കുട്ടികളെ പഠിപ്പിക്കാന്‍ പറ്റുന്നില്ല
അതൊക്കെ കൊണ്ടാണ് സര്‍വീസ് വിടാന്‍ താല്പര്യം എന്നു..job satisfaction
കിട്ടുന്നില്ല അത്രേ.ഇങ്ങനെ ഏറ്റു പാടുന്നവരേം കണ്ടു.ജോബ് satisfaction
കിട്ടണമെങ്കില്‍ പ്രൈവറ്റ് പ്രാക്ടീസ് തന്നെ വേണം എന്നു ജനങള്‍ക്ക് ഇപ്പം
വ്യക്തം ആയി കാണും.എന്താണ് ഈ ഡോക്ടര്‍ ചെയ്തിരുന്ന ജോലി?മധു സൂദനന്‍ സര്‍
ഉണ്ടായിരുന്ന സമയത്ത് പേരിനു പോലും ഒരു ക്ലാസ്സ് എടുക്കുകയോ മത്തു അക്കാദമിക്
കാര്യങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യാതെ ഇരുന്ന ആള്‍ ആണ് ഈ മഹതി എന്നു
എല്ലാര്ക്കും അറിയാം.
ഇനി പഠിപ്പിക്കാന്‍ സമയം കിട്ടുന്നില്ലന്ന വാദം
നോക്കാം.ജോലി സമയം 4 വരെ ആക്കിയപ്പോള്‍ ജോലി ഭാരം കൂടി അത്രേ.പഠിപ്പിക്കാന്‍ സമയവും
ഇല്ലാതെ ആയി.പണ്ട് 2 മണി തൊട്ടു രാവേറയും വെളുപ്പിനെയും പ്രാക്ടീസ് ചെയ്തു
കൊണ്ടിരുന്നപ്പോള്‍ ഒരു ഭാരവും ഇല്ലായിരുന്നു ഈ ജോലിയ്ക്ക്.സരി ആയിരിക്കാം
പലരും ജോലി സമയം ആയ 8am -1pm നു ഇടയ്ക്കായിരുന്നു electricity bill, telephone
bill എന്നിവ അടച്ചിരുന്നതും കല്യാണത്തിനും വീട് കേരിതാമാസതിനും ഒകെ
പൊയ്ക്കൊണ്ടിരുന്നത്.
- ഓ പിയില്‍ തിരക്ക് കൂടുന്നത് കൊണ്ട് പഠിപ്പിക്കാന്‍ സമയം കിട്ടില്ല
അത്രേ.ഓ പി ദിവസം എന്നു പറയുന്നത് ആഴ്ചയില്‍ ഒന്ന് അല്ലേല്‍ രണ്ടു മാത്രം
ആണ്.അത് കഴിഞ്ഞുള്ള ദിവസങ്ങളില്‍ പഠിപ്പിച്ചാല്‍ പഠിത്തം നടക്കില്ലേ??മനുഷ്യരെ
പറ്റിക്കാന്‍ വേണ്ടി എന്തൊക്കെയാ ഒരു ഉളുപ്പും ഇല്ലാതെ തട്ടി വിടുന്നത്.ഒന്ന്
വന്നു നോക്ക് പലരും ഓ പിയില്‍ എത്ര സമയം ആണ് ചിലവഴിക്കുന്നത് എന്നു.ഓ പ്യില്‍
ഏറ്റവും കൂടുതല്‍ രോഗികളെ നോക്കുന്നത് P.G യും house surgeon മാരും ഒക്കെ
ആയിരിക്കും.
- പരസ്പര വിരുദ്ധം ആയിട്ടുള്ള വാദങ്ങള്‍ ആണ് ഹാലിളകിയ ഇവരുടെ
പ്രത്യേകത.ചിലപ്പോള്‍ പറയും പ്രൈവറ്റ് പ്രാക്ടീസ് നിര്‍ത്തിയത് കൊണ്ട് രോഗികള്‍
കഷ്ടപ്പെടുന്നു എന്നു അവര്‍ ഇല്ലാത്ത പൈസ ഉണ്ടാക്കി പ്രൈവറ്റ് ഇല്‍ പോവേണ്ടി
വരുന്നു എന്നു.എന്ന ഈ പാവങ്ങളെ പൈസ വാങ്ങി കൊണ്ട് തന്നെ സര്‍ക്കാര്‍ നടത്തുന്ന
പേ ക്ലിനിക് ഇല്‍ ഇരുന്നു നോക്കികൂടെ എന്നു ചോദിച്ചാല്‍ വേണ്ട.അതിഷ്ടം
അല്ല.അതോടൊപ്പം പറയുന്നു ഇനി രോഗികള്‍ വരില്ല എല്ലാരും പ്രൈവറ്റ് ഇല്‍ പോവും
അവസാനം മെഡിക്കല്‍ കോളേജ് തകരും എന്നൊക്കെ,അടുത്ത വാക്കില്‍ പറയുന്നു ഓ പിയില്‍
ഭയങ്കര തിരക്ക് അത്രേ ജോലിഭാരം കൂടുന്നു എന്നു.
വാല്‍ക്കഷ്ണം : ഇതു എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ മേല്‍ പറഞ്ഞ മഹിള രത്നം വീണ്ടും ജോലിയില്‍ പുനഃ പ്രവേശിച്ചു അത്രേ കൂടെ അനധികൃതം ആയി അവധി എടുത്തിരുന്ന ചില മഹാന്മാരും തിരികെ പ്രവേശിച്ചു അത്രേ.
തിരികെ വരുന്നതിനു പിന്നിലെ മാനസികാവസ്ഥയും എന്ത് കൊണ്ടു രാജി വെകുന്നില്ല എന്നും വിസദീകരിച്ചു പറയാം ഇനി ഇതിന് ഒരു തുടര്‍ച്ച ഉണ്ടായാല്‍...വേറെ ഒത്തിരി കഥകളും പറയണം എന്നുണ്ട്..
സ്നേഹപൂര്‍വ്വം
Tuesday, October 13, 2009
Subscribe to:
Posts (Atom)